---
title: "എ.ഐ ക്യാമറകൾ ഇനി കണ്ണടയ്ക്കും! സർക്കാരിൽ നിന്ന് കിട്ടാനുള്ളത് കോടികൾ, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു"
english_title: "Kerala AI Cameras Keltron Suspends Operation 60 Crore Dues Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383040/ kerala-ai-cameras-keltron-suspends-operation-60-crore-dues"
published_at: "2026-09-17T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab608125448_kerala-ai-cameras-keltron-suspends-operation-60-crore-dues.jpg"
keywords: ["Kerala AI Camera", "Traffic Violation", "Kerala Government", "AI Camera Project"]
---

# എ.ഐ ക്യാമറകൾ ഇനി കണ്ണടയ്ക്കും! സർക്കാരിൽ നിന്ന് കിട്ടാനുള്ളത് കോടികൾ, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. മാസങ്ങളായി ഇതിന്റെ ഗഡുക്കൾ മുടങ്ങിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ, വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമേ, ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെൽട്രോൺ പിരിച്ചുവിട്ടു.

ക്യാമറകളിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചലാൻ അയക്കാനുമുള്ള നടപടികൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെൽട്രോൺ അധികൃതർ അറിയിച്ചിട്ടുള്ളത്.

English Summary:

Keltron has temporarily suspended operation of AI cameras installed to detect traffic violations on roads in the state. Project is in deep crisis due to delay in crores of rupees dues from government. Government owes Keltron about Rs 60 crore for project implementation. With installments pending for months, Keltron is unable to proceed. Due to financial crisis, internet service providers disconnected connections to various control rooms. In addition, unable to pay salaries, Keltron laid off many contract employees hired for project. As camera footage stopped reaching control rooms, detection of violations and sending challans has been completely disrupted. Keltron authorities say services can be restored only if government urgently releases dues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383040/ kerala-ai-cameras-keltron-suspends-operation-60-crore-dues)